എന്‍ഡോസള്‍ഫാന്‍ പുനരധിവാസം രണ്ടാം ഘട്ടം ആരംഭിച്ചു
കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള സോളിഡാരിറ്റി പുനരധിവാസപദ്ധതിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിതം വിതച്ച 11 പഞ്ചായത്തുകളില്‍ എന്‍മകജെ, കുമ്പടാജെ, മുളിയാര്‍ , പുല്ലൂര്‍ -പെരിയ, കയ്യൂര്‍ -ചീമേനി എന്നീ അഞ്ചു പഞ്ചായത്തുകളിലായിരുന്നു ഒന്നാം ഘട്ടത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ശേഷിക്കുന്ന ബെള്ളൂര്‍ , കാറഡുക്ക, പനത്തടി, ബദിയടുക്ക, കള്ളാര്‍ , അജാനൂര്‍ എന്നീ 6 പഞ്ചായത്തുകളെക്കൂടി ഉള്‍പ്പെടുത്തിയാണ് പദ്ധതിയുടെ രണ്ടാംഘട്ടം നടപ്പിലാക്കുന്നത്. തുടര്‍ചികിത്സ ആവശ്യമുള്ള രോഗികളെ കണ്ടെത്തി അവരുടെ ചികിത്സ ഏറ്റെടുക്കാനാണ് ലക്ഷ്യമിടുന്നത്. ഒന്നാംഘട്ടത്തില്‍ ചികിത്സ നല്‍കിയ രോഗികളുടെ തുടര്‍ചികിത്സയും ഏറ്റെടുക്കും.പുതുതായി ഏറ്റെടുക്കുന്ന പഞ്ചായത്തുകളിലെ രോഗികളെ കണ്ടെത്തുന്നതിനുള്ള സര്‍വ്വെ പ്രവര്‍ത്തനങ്ങളാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്. സര്‍വ്വേയിലൂടെ കണ്ടെത്തുന്ന രോഗികള്‍ക്ക് പ്രമുഖ ആശുപത്രികളിലൂടെ വിദഗ്ധ ചികിത്സ ലഭ്യമാക്കും.
സോളിഡാരിറ്റി എന്‍ഡോസള്‍ഫാന്‍ പുനരധിവാസ പദ്ധതിയുടെ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ ചിത്രീകരിച്ചിട്ടുള്ള 'സ്പര്‍ശം' എന്ന ഡോക്യുമെന്ററി ഉടന്‍ പുറത്തിറങ്ങും.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ