അയ്യങ്കേരി (കുടക്) : സഫിയയുടെ ഓര്‍മ്മകളില്‍ വിതുമ്പി മൊയ്തുവും കുടുംബവും പുതിയ വീട്ടില്‍ താമസം തുടങ്ങി. ഗോവയില്‍ കൊലചെയ്യപ്പെട്ട കുടക്അയ്യങ്കേരിയിലെ സഫിയയുടെ കുടുംബത്തിന് സോളിഡാരിറ്റി നിര്‍മ്മിച്ചു നല്കിയ വീടിന്റെ താക്കോല്‍ദാന ചടങ്ങ് വികാരസാന്ദ്രമായി. സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ട് പി.മുജീബുറഹ്മാന്‍ സഫിയയുടെ പിതാവ് മൊയ്തുവിന് വീടിന്റെ താക്കോല്‍ നല്കി പരിപാടി ഉദ്ഘാനം ചെയ്തു. സമൂഹം പരസ്പരവിശ്വാസവും നന്മയും ഇല്ലാതായിപ്പോകുന്ന ഗുരുതരമായ പ്രതിസന്ധിയിലാണെന്ന് പി.മുജീബുറഹ്മാന്‍ പറഞ്ഞു. അയല്‍വീടുകളില്‍ മക്കളെ വിശ്വസിച്ച് ഏല്പിച്ചു പോവാന്‍ കഴിഞ്ഞിരുന്ന നല്ല പാരമ്പര്യം നമുക്കുണ്ടായിരുന്നു. ഇന്ന് ബന്ധുക്കളില്‍ നിന്നു പോലും കുട്ടികള്‍ക്ക് പീഡനമേല്‍ക്കുന്ന സാഹചര്യമാണ്. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബങ്ങളിലെ കുട്ടികളെ ചൂഷണം ചെയ്യുന്ന മാഫിയകള്‍ വളര്‍ന്നു വരികയാണ്. ഈ മാഫിയയുടെ ഇരയാണ് സഫിയ. സഫിയമാര്‍ ആവര്‍ത്തി ക്കാതിരിക്കാന് സര്‍ക്കാര്‍ തലത്തില്‍ കാര്യമായ ഇടപെടലുകള്‍ ഉണ്ടാവാത്തതിനാ ലാണ് കാസര്‍കോട് നഗരത്തില്‍ പെണ്‍കുട്ടികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് അമ്മമാര്‍ക്ക് തുടര്‍ച്ചയായി സമരം നടത്തേണ്ടി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി ദക്ഷിണ കനറ ജില്ലാ നാസിം അബ്ദുസ്സലാം ഉപ്പിനങ്ങാടി അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി എന്‍.കെ.അബ്ദുസ്സലാം,അയ്യങ്കേരി പഞ്ചായത്ത് അംഗം ഇസ്മാഈല്‍, സോളിഡാരിറ്റി കാസര്‍കോട് ജില്ലാ സെക്രട്ടറിമാരായ ശഫീഖ് നസ്റുല്ല, മുഹമ്മദ് കുഞ്ഞി പാട്ലട്ക്ക, എസ്.ഐ.ഒ.കാസര്‍കോട് ജില്ലാ പ്രസിഡണ്ട് പി.കെ.അബ്ദുല്ല, ജമാഅത്തെ ഇസ്ലാമി വീരാജ്പേട്ട ഹല്‍ഖാ നാസിം കെ.പി.കെ.മുഹമ്മദ് എന്നിവര്‍ സംബന്ധിച്ചു. പി.കെ.അബ്ദുറഹ്മാന് സ്വാഗതം പറഞ്ഞു.



സഫിയമാര്‍ ആവര്‍ത്തി ക്കാതിരിക്കാന് .....
മറുപടിഇല്ലാതാക്കൂ