ജോഗിത്തൊടി: കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കായി സോളിഡാരിറ്റി നടപ്പിലാക്കുന്ന പുനരധിവാസ പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്തി പുത്തിഗെ ഗ്രാമപഞ്ചായത്തില്‍ ഭവനനിര്‍മ്മാണം ആരംഭിച്ചു. ശരീരം തളര്‍ന്ന ജോഗിത്തൊടിയിലെ നാരായണന് നിര്‍മ്മിക്കുന്ന വീടിന്റെ തറക്കല്ലിടല്‍ സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി കെ.കെ.ബഷീര്‍ നിര്‍വ്വഹിച്ചു. സമൂഹത്തിലെ അവശതയനുഭവിക്കുന്നവര്‍ക്കു വേണ്ടി ഒരേസമയം പോരാട്ടത്തിന്റെയും സേവനത്തിന്റെയും മുഖത്തോടെയാണ് സോളിഡാരിറ്റി പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രണ്ടാംഘട്ട പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ പുത്തിഗെ ഉള്‍പ്പെടെ പുതുതായി ആറു പഞ്ചായത്തുകളെക്കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. സമയബന്ധിതമായി പദ്ധതി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പുത്തിഗെ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് കുഞ്ഞി ഹാജി, വാര്‍ഡ് മെമ്പര്‍ പുഷ്പാവതി, മുഗു സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് നാരായണന്‍, കാസര്‍കോട് ഗവ.അന്ധവിദ്യാലയത്തിലെ ഹെഡ്മാസ്റ്റര്‍ കെ.സത്യശീലന്‍, എസ്.ഐ.ഒ. ജില്ലാ പ്രസിഡന്റ് ടി.എം.സി.സിയാദലി എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. ജമാഅത്തെ ഇസ്‌ലാമി ജില്ലാ സെക്രട്ടറി സി.എ.മൊയ്തീന്‍കുഞ്ഞി, പുനരധിവാസ പദ്ധതി ഭവനനിര്‍മ്മാണ കണ്‍വീനര്‍ ബി.കെ.മുഹമ്മദ്കുഞ്ഞി, തൊഴില്‍ വിഭാഗം കണ്‍വീനര്‍ അഷറഫ് ബായാര്‍, എസ്.ഐ.ഒ. ജില്ലാ സെക്രട്ടറി റാഷിദ് മുഹിയുദ്ദീന്‍ എന്നിവര്‍ സംബന്ധിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ