കൂട്ടിലങ്ങാടി: ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ സംഘടനകള്‍ ഏറ്റെടുക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി പാലോളി മുഹമ്മദ് കുട്ടി ആവശ്യപ്പെട്ടു. സോളിഡാരിറ്റി സംസ്ഥാന തലത്തില്‍ നടപ്പാക്കുന്ന കുടിവെള്ള പദ്ധതിയുടെ മലപ്പുറം ജില്ലാ തല ഉദ്ഘാടനം കൂട്ടിലങ്ങാടിയില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ജലം അമൂല്യമാണെന്ന അവബോധം ഇനിയും ഉണ്ടായില്ലെങ്കില്‍ സമൂഹത്തിന്റെ കൂട്ടമരണത്തിന് സാക്ഷിയാകേണ്ടി വരുമെന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി. കീരംകുണ്ട് അരുമണ്ണയില്‍ പൂര്‍ത്തിയായ പദ്ധതിയുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിച്ചു.
സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.മൂജീബ് റഹ്്മാന്‍, മഞ്ഞളാംകുഴി എം.എല്‍.എ, മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.കുഞ്ഞലവി മാസ്റ്റര്‍, ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് പ്രൊഫ. പി. ഇസ്മായില്‍, പദ്ധതി ചെയര്‍മാന്‍ ടി.അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു.
സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് സലീം മമ്പാട് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അബ്ബാസ്.വി.കൂട്ടില്‍ സ്വാഗതവും മേഖലാ പ്രസിഡന്റ് പി.കെ.ആസിഫലി നന്ദിയും പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ