മണിയമ്പാറ: കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റി ആവിഷ്‌കരിച്ച പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച വീടിന്റെ കൈമാറ്റം നടത്തി. എന്‍മകജെ മണിയമ്പാറയിലെ അന്ധനായ അബ്ദുല്ലക്ക് താക്കോല്‍ നല്‍കിക്കൊണ്ട് എന്‍മകജെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുഷ്പ അമെക്കള ഉദ്ഘാടനം നിര്‍വ്വഹിച്ചു. സോളിഡാരിറ്റി ജില്ലയില്‍ നടത്തിക്കൊണ്ടിരിക്കുന്ന പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷയോടെയാണ് ജനങ്ങള്‍ കാണുന്നതെന്ന് അവര്‍ പറഞ്ഞു.
സമരപോരാട്ടങ്ങളോടൊപ്പം രൂപീകരണകാലം മുതല്‍ തന്നെ സേവനസംരംഭങ്ങള്‍ക്കും സോളിഡാരിറ്റി പ്രാധാന്യം നല്‍കിയിട്ടുണ്ടെന്ന് അധ്യക്ഷത വഹിച്ച സംസ്ഥാന സെക്രട്ടറി കെ.കെ.ബഷീര്‍ പറഞ്ഞു. രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം ഡിസംബറില്‍ പൂര്‍ത്തിയാക്കും.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ