50 ഗ്രാമങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കാന്‍ സോളിഡാരിറ്റി കുടിവെള്ള പദ്ധതി

സോളിഡാരിറ്റി യൂത്ത്മൂവ്മെന്റിന്റെ വീടുനിര്‍മാണ പരിപാടിയും എന്‍ഡോസള്‍ഫാന്‍ പുനരധിവാസ പദ്ധതിയും കേരളത്തിലെ സേവനപ്രവര്‍ത്തനങ്ങളുടെ ചരിത്രത്തിലെ വേറിട്ട അനുഭവമായിരുന്നു. സേവനമെന്നത് ഉദാരമതികളുടെ സമ്പത്ത് ഗുണഭോക്താക്കള്ക്കെത്തിച്ചു കൊടുക്കുന്ന ഇടനിലപ്രവര്‍ത്തനം മാത്രമല്ലെന്ന് അത് സ്വയം സാക്ഷ്യപ്പെടുത്തി. യുവാക്കളുടെ അധ്വാനത്തെ സമം ചേര്‍ത്തപ്പോള്‍ വിരിഞ്ഞ സേവനത്തിന്റെ വിസ്മയാനുഭവങ്ങളായിരുന്നു സോളിഡാരിറ്റിയുടെ മുഴുവന്‍ ജനസേവനപ്രവര്‍ത്തനങ്ങളും.
കഴിഞ്ഞ സേവനപ്രവര്‍ത്തനങ്ങളുടെ അനുഭവ സമ്പത്തില്‍ നിന്നുകൊണ്ട് നമുക്കിടയിലുള്ള കുടിവെള്ളമില്ലാത്ത പതിനായിരങ്ങളുടെ തീരാത്ത ദാഹത്തെ സാധ്യമാകുന്ന അളവില്‍ അഭിമുഖീകരിക്കാന്‍ സോളിഡാരിറ്റി ഈ പ്രവര്‍ത്തനകാലയളവില്‍ ആഗ്രഹിക്കുന്നു. കുടിനീര് വില നിശ്ചയിക്കാന്‍ പറ്റാത്തതാണ്. അത് നിഷേധിക്കപ്പെടുമ്പോഴാണ് ജീവജലത്തിന്റെ വില നാം അറിയുന്നത്.
സര്‍ക്കാര്‍ പദ്ധതികള്‍ അപ്രാപ്യമായ, കുടിനീരിന് മൈലുകള്‍ താണ്ടേണ്ടിവരുന്ന, ചുരുങ്ങിയത് 50 ഗ്രാമങ്ങളിലെങ്കിലും കുടിവെള്ളമെത്തിക്കുക എന്നതാണ് സോളിഡാരിറ്റിയുടെ സ്വപ്നം. ഒരു പദ്ധതിക്ക് ഏകദേശം ഒരു ലക്ഷം രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്. കുടിവെള്ളം ലഭിക്കാതിരിക്കുന്നവന് കുടിനീര് ഉറപ്പുവരുത്താനുള്ള ഈ സല്‍പ്രവൃത്തിയില്‍ താങ്കള്‍ സാധ്യമാകുന്ന അളവില്‍ പങ്കുചേരണമെന്ന് അഭ്യര്‍ഥിക്കുന്നു.
Solidarity Youth Movement
P.B. No. 833, Hira Centre, Mavoor Road,
Kozhikode - 673 004. Kerala - India
Tel: +91 495 2721695, 2721215.
solidarityym@gmail.com | www.solidarityym.org
A/c No. 41001000028171. Dhanalakshmi Bank Ltd. Kozhikode Branch
17 / 1341, H Ram Mohan Road, Chinthavalappu - Kozhikode

Very good.. The youth organisations in Kerala should follow Solidarity..
മറുപടിഇല്ലാതാക്കൂകേരളത്തിലെ വാര്‍ധക്യം ബാധിച്ച യുവജനസംഘടനകള്‍ ഇത് മാതൃകയാക്കട്ടെ..സോളിഡാരിറ്റിക്ക് അഭിവാദ്യങ്ങള്‍
മറുപടിഇല്ലാതാക്കൂകൂടുതല് നല്ല പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കാന്‍ സോളിഡാരിറ്റിക്ക് കഴിയുമാറാകട്ടേ എന്ന് പ്രാര്‍ഥിക്കുന്നു
മറുപടിഇല്ലാതാക്കൂ